എന്തൊക്കെയാ അറിയേണ്ടത് ഇക്കമ്പ്യൂട്ടറിന്.! ഒരുപാടൊന്നുമവള്ക്കുമറിയില്ലായിരുന്നു അവളെപറ്റി.എന്നിട്ടുമത് വിടാതെ ചോദിച്ചുകൊണ്ടേയിരുന്നു. ഇഷ്ടമുള്ള സംഗീതം, സിനിമ ,പുസ്തകം! രണ്ടു വരിയില്‍ കൂടുതലോര്മ്മയുള്ള പാട്ടൊന്നും മന്സിലുണ്ടായിരുന്നുല്ല. പാഠപുസ്തകങ്ങളില്കവിഞ്ഞൊന്നും വായിച്ചതായുമോര്ത്തില്ല. കേട്ടറിഞ്ഞ പേരുകള്‍ അവളവിടെ കുത്തിക്കയറ്റി. താത്പര്യമുണ്ടായിട്ടൊന്നുമായിരുന്നില്ല. ഒരു ഫേസ് ബുക്ക് അക്കൗണ്ടില്ലാതെ ജീവിക്കാനാവില്ലെന്നായിരിക്കുന്നു. പുതിയ പരിഷ്കാരമാണോഫീസിലെ; ജീവനക്കാരുടെ ബന്ധം ഊട്ടിയുറപ്പിക്കണമത്രേ....! ബന്ധങ്ങളുടെ ബന്ധനങ്ങളെ ഭയന്നായിരുന്നു അന്നാട്ടില്‍ ചേക്കേറിയത് തന്നെ.അകലങ്ങളിലിരിക്കുമ്പോള് അവയ്ക്കെന്നും സുഗന്ധമാണ്. അടുക്കുമ്പോള്‍ മാത്രം വമിക്കുന്ന ദുര്‍ഗന്ധം മടുത്തപ്പോഴായിരുന്നു നാടിനെ പിരിഞ്ഞത്. ഒടുക്കമൊരു ചോദ്യത്തില്‍ കണ്ണൂടക്കി. "ബയോ!” എന്തു പറയാനാണ് ...?ഓഫീസിനും …
