ഭൻവരി ദേവിയെക്കുറിച്ചും ന്യൂസ് 18 കേരളത്തെക്കുറിച്ചും

ഭൻവരി ദേവി ഓർമിക്കപ്പെടേണ്ട ഒരു സ്ത്രീത്വമാണ്.

രാജസ്ഥാൻ തലസ്ഥാന നഗരമായ ജയ്പൂരിനടുത്ത ഭഠേരി ഗ്രാമത്തിലെ ഒരു സാധാരണ സ്ത്രീ. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞു. പിന്നീടാണ് രാജസ്ഥാൻ ഗവണ്മെന്റിന്റെ സ്ത്രീ വികസന പരിപാടിയിൽ ‘സാഥിൻ’ ആയി ജോലിയിൽ പ്രവേശിക്കുന്നത്. വിവിധ ജനകീയ പ്രശ്നങ്ങളിൽ അവരിടപെട്ടപ്പോൾ പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന നാട്ടുകാർ പക്ഷെ, അവർ  ശൈശവ വിവാഹത്തിനെതിരെ നിലയുയർപ്പിച്ചപ്പോൾ എതിർപക്ഷത്തായി.

നാട്ടുകാരിൽ ഭൂരിപക്ഷവും ജാതി ശ്രേണിയിൽ ഭൻവരിയുടെ കുംഹറിനേക്കാൾ ഉയർന്ന ഗുർജർ വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ വിഭാഗത്തിൽ പെട്ട ഒരു വിവാഹം തടയാൻ ഭൻവരി ശ്രമിച്ചതോടെ അവർ സാമൂഹ്യ ബഹിഷ്കരണത്തിനു വിധേയയായി.

ഇത് അവിടെയും അവസാനിച്ചില്ല, 1992 സെപ്റ്റംബർ 22ആം തിയതി ഭർത്താവിനൊപ്പം കൃഷിയിടത്ത് പണിയെടുക്കുകയായിരുന്ന അവർ അക്രമിക്കപ്പെട്ടു. ഭർത്താവിനെ ക്രൂരമായി അക്രമിച്ച് മൃതപ്രായനാക്കിയശേഷം സംഘം അവരെ കൂട്ട ബലാത്സംഗം ചെയ്തു. ജില്ലാ കോടതി പക്ഷേ കുറ്റക്കാരെ വെറുതെ വിട്ടു. കുറ്റാരോപിതർക്കൊപ്പം പങ്കുചേർന്ന പോലീസിന്റെയും അവരുടെ  രാഷ്ട്രീയ സ്വാധീനത്തിന്റെയും സാഹചര്യത്തിൽ വിധി സ്വാഭാവികമായിരുന്നു.

ഈ സാഹചര്യത്തിലാണ് വിവിധ സ്തീവിമോചന പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടകളും ചേർന്ന് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. കോടതിയുടെ ജോലി നിയമം വ്യാഖ്യാനിക്കലാണ്, നിയമനിർമാണം ലജിസ്ലേറ്റീവിന്റെയും. അതുകൊണ്ടു തന്നെ കോടതി ഇപ്രകാരം വിധിച്ചു :

In view of the above, and the absence of enacted law to provide for the effective enforcement of the basic human right of gender equality and guarantee against sexual harassment and    abuse, more particularly against sexual harassment at work places, we lay down the guidelines and norms specified hereinafter for due observance at all work places or other institutions, until a legislation is enacted for the purpose.  

പാർലമെന്റ് ഒരു നിയമനിർമാണം നടത്തുന്നതുവരെയുള്ള ഇടക്കാല ഏർപ്പാടായിരുന്നു വിശാഖാ ഗൈഡ്ലൈൻസ്. 2013 ഏപ്രിൽ 23 ന് സെക്ഷ്വൽ ഒഫൻസസ് അറ്റ് വർക്പ്ലേസസ് (പ്രിവൻഷൻ, പ്രോഹിബിഷൻ ആന്റ് റിഡ്രസൽ) ആക്ട് ആണ് വിശാഖാ വിധിയിൽ കോടതി നിരീഷിച്ച ‘vacuum’ നികത്താൻ വേണ്ടി നിലവിൽ വന്ന നിയമം.

ഇത്രയും എഴുതിയത്, ഇന്ന് ക്ലാസു കഴിഞ്ഞു വന്ന് ഫേസ്ബുക്ക് തുറന്നപ്പോൾ കണ്ട സംവാദത്തിനോടുള്ള പ്രതികരണമെന്ന നിലയിലാണ്. തൊഴിലിടത്തിലെ സെക്ഷ്വൽ ഹരാസ്മെന്റ് എന്നതിന്റെ അർത്ഥവ്യാപ്തിയായിരുന്നു വിഷയം.

Sexual Offences at Workplaces Act വിശാലമായാണ് ഹരാസ്മെന്റിനെ നിർവചിച്ചിരിക്കുന്നത്. ഡെഫനിഷൻ ക്ലോസിലെ നിർവചനം ഐ.പി.സി നിർവചനത്തിന്റെ ആവർത്തനമാണ്,

Section 2 (n) :
For this purpose, sexual harassment includes such unwelcome sexually determined behaviour (whether directly or by implication) as:
a) physical contact and advances;
b) a demand or request for sexual favours;
c) sexually coloured remarks;
d) showing pornography;
e) any other unwelcome physical verbal or non-verbal conduct of sexual nature.

ഇതിനോട് ചേർത്തു വായിക്കേണ്ടത് സെക്ഷൻ 3(2) ആണ്.

The following circumstances, among other circumstances, if it occurs, or is present in relation to or connected with any act or behavior of sexual harassment may amount to sexual harassment:

(i) implied or explicit promise of preferential treatment in her employment; or
(ii) implied or explicit threat of detrimental treatment in her employment ; or
(iii)implied or explicit threat about her present or future employment status; or
(iv)interference with her work or creating an intimidating or offensive or hostile work environment for her; or
(v) humiliating treatment likely to affect her health or safety.

അതായത്, സെക്ഷൻ 2 (n) സൂചിപ്പിച്ച എന്തിനോടെങ്കിലും ബന്ധപ്പെട്ട് എന്തെങ്കിലും പ്രത്യേക പരിഗണ കൊടുക്കുക, അല്ലെങ്കിൽ ഉപദ്രവിക്കുക, ഭാവിയിലെ ജോലി വച്ച് ഭീഷണിപ്പെടുത്തുക, ജോലി ചെയ്യുന്നിടത്ത് ശത്രുതാപരമായ അന്തരീക്ഷമുണ്ടാക്കുക, അഅപമാനിക്കുന്ന/ഉപദ്രവകരമായ രീതിയിൽ പെരുമാറുക. എന്നിങ്ങനെയെന്തെങ്കിലുമുണ്ടായാലും അത് സെക്ഷ്വൽ ഹരാസ്മെന്റിന്റെ പരിധിയിൽ വരും. പക്ഷേ പരാതി ദുരുദ്ദേശപരമാണെങ്കിൽ സെക്ഷൻ പതിനാലു പ്രകാരം പരാതിക്കാരിക്കെതിരെയും നടപടിയുണ്ടാവും.

എന്നാൽ ഏറ്റവും രസകരമായ കാര്യം ഇവിടെ ഈ വിഷയങ്ങളൊക്കെ ചർച്ചയാവുന്നത് ആവലാതിക്കാരിക്കുപോലും പരാതിയില്ലാത്ത വിഷയത്തിലാണെന്നാണ്. വിഷയത്തിലെ എഫ്. ഐ റിപ്പോർട്ട് കൂടെ ചേർത്തിരിക്കുന്നു.

WhatsApp Image 2017-08-21 at 6.52.00 PM

WhatsApp Image 2017-08-21 at 6.51.20 PMഎന്റെ സാമാന്യ ബുദ്ധിയിൽ എനിയ്ക്കു മനസിലായത് ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിടപ്പെട്ടതിലുണ്ടായ മനോവിഷമം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ്. പിരിച്ചുവിടാൻ കാരണമായത് W അയച്ച കത്താണെന്നും ആ കത്തിനുപിന്നിൽ X, Y, Z എന്നിവർക്കും പങ്കുണ്ടെന്ന് താൻ വിശ്വസിക്കുന്നു എന്നുമാണ് ആവലാതിക്കാരി പറഞ്ഞ് സബ് ഇൻസ്പെക്ടർ അശോക് കുമാർ എഴുതി, ആവലാതിക്കാരിക്ക് വായിച്ചു കേൾപ്പിച്ച എഫ്.ഐ. പറയുന്നത്. ഇതിലെവിടെയാണ്  A കമ്മിറ്റ് ചെയ്ത സെക്ഷ്വൽ ഒഫൻസ്?

എഫ്. ഐ. ആർ ഒരു കോഗ്നിസബിൾ ഒഫൻസ് റിവീൽ ചെയ്യുന്നില്ലെങ്കിൽ അത് ക്വാഷ് ചെയ്യാൻ ഹൈക്കോടതിയ്ക്ക് അധികാരമുണ്ട്. അക്കാദമിക് ഇന്ററസ്റ്റിൽ ചോദിക്കുകയാണ്. എന്താണ് ഈ എഫ്. ഐ ആറിലെ ഒഫൻസ്? (സെക്ഷൻ 309 പറയരുത്, മെന്റൽ ഹെൽത്ത് ഹെൽത്ത് കെയർ ആക്ട് പ്രകാരം ആത്മഹത്യ ചെയ്യുമ്പോൾ കുട്ടിയ്ക്ക് സ്വബോധമില്ലായിരുന്നെന്നും അതിനാൽ തന്നെ ശിക്ഷാർഹയല്ലെന്നുമാണ് നിയമത്തിന്റെ അനുമാനം )

ഭൻവരി ദേവി ക്രൂരമായി ആക്രമിക്കപ്പെട്ടു. അവർ പോലീസിൽ പരാതിപ്പെട്ടു. പക്ഷേ എന്നിട്ടും നാടും നിയമവും അക്രമികൾക്കൊപ്പം നിന്നു. ജില്ലാ കോടതി അവരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടപ്പോൾ വനിതാ നേതാക്കൾ പോലും ആഹ്ലാദപ്രകടനം നടത്തി എന്നു കേട്ടിട്ടുണ്ട്.

ഇവിടെ ആക്രമിക്കപ്പെട്ടു എന്ന്പരാതി പോലുമില്ല. എന്നിട്ടും ചിലർ ക്രൂശിക്കപ്പെടുന്നുണ്ട്. ഇത്രയും സ്ത്രീപക്ഷവാദം ഭൂഷണമാണെന്ന് ഞാൻ കരുതുന്നില്ല.

സ്ത്രീ പീഠനങ്ങളെ ആഘോഷമാക്കുന്ന, വായനക്കാരുടെ ആസ്വാദനത്തിനായി പ്രതിനായകരെ ഭാവനാനുസൃതം സൃഷ്ടിക്കുന്ന; നവ മാധ്യമ സംസ്കാരം യധാർത്ഥ ഇരകളോട് ചെയ്യുന്നത് നന്മയല്ലെന്നു മാത്രം കുറിയ്ക്കട്ടെ.

(തൊഴിലിടത്ത് ഒരു പെൺകുട്ടി, ദലിത് പെൺകുട്ടി, പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. നമ്മുടെ സാമൂഹികയാധാർത്ഥ്യം അത് ആവശ്യപ്പെടുന്നുണ്ട്. അവൾ ആത്മഹത്യ ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ ഇല്ലാതാവേണ്ടതുണ്ട്. പക്ഷേ അതിനുള്ള വേദി തൊഴിൽ നിയമങ്ങളും കോടതികളുമാണ്)

 

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s