ലെമ്മിംഗ്

സ്വന്തം തലയോട്ടിയോടു ചേർത്തു വെച്ച പിസ്റ്റളിന്റെ കാഞ്ചിയിൽ അയാളുടെ കൈവിരൽ സ്പർശിച്ചിരുന്നു. അച്ചടക്കമില്ലാത്ത തലമുടിയെ ഒന്നനക്കിക്കൊണ്ടു കടന്നുപോയ കാറ്റിന്‍ രക്തത്തിന്റെ ഗന്ധമായിരുന്നു. തണുത്തു മരവിച്ച കാല്പാദങ്ങള്ക്കിടയിലൂടെ ഒലിച്ചിറങ്ങിയ ചോര അയാൾക്ക് അല്പം ആശ്വാസം പകർന്നു, അതിനൊരല്പം ചൂടുണ്ടായിരുന്നു.

ഇന്നു രാവിലെ വരെ തനിക്കു ഭക്ഷണം വിളമ്പിത്തന്ന ലിസായുടെ ഞരമ്പുകളിലൂടെ ഓടി നടന്നവയല്ലേ ഇവയിലോരോ കണങ്ങളും..?

അവൾക്ക് പരിഭവമൊന്നുമില്ലായിരുന്നു. ഉച്ചയ്ക്കും വൈകീട്ടും തെംസിനെ തഴുകിവന്ന കാറ്റായിരുന്നു അമാശയതിന്‍ സാന്ത്വനമായെത്തിയത്. എന്നിട്ടും ആ പാത്രത്തിലെ അവസാനത്തെ ബ്രഡ്ഡു കഷണങ്ങളിലും ജാം പുരട്ടി പീറ്ററിന്റെയും ജോണിന്റെയും കുഞ്ഞുകരങ്ങളിലേല്പിക്കുമ്പോഴും അവൾ വിധിയെ പഴിച്ചില്ല. പാവം, താനെന്നെ നരകത്തെയാണല്ലോ അവൾക്കീ ഭൂമിയിലനുഭവിക്കേണ്ടി വന്നത്..

പീറ്ററും ജോണും അവരുടേ പ്രതീക്ഷകളുടെ പാറാവുകാരായിരുന്നു. അവർ എരിപൊരികൊള്ളുന്ന വയറുമായി എ സ്ക്വയറിനോടും ബി സ്ക്വയറിനോടും മല്ലടിക്കുന്നതു കാണുമ്പോൾ പലപോഴും കൺടങ്ങൾ നനഞ്ഞിട്ടുണ്ട്.

അപ്പോൾ മനസ്സിലെത്തും തന്റെ കുട്ടിക്കാലം. പപായുടെ കാറിൽ സ്ക്കൂൾ മുറ്റത്തെത്തിയ നാളുകൾ… അദ്ദേഹത്തിന്റെ മടിയിൽ കിനാവുകണ്ട നിമിഷങ്ങൾ.. പണപ്പെട്ടിയുമായി മാനേജർ വരുമ്പോള്‍ കൗതുകമായിരുന്നു; ഭംഗിയായടുക്കിയ പച്ചക്കടലാസുകെട്ടുകൾ.. ഇഷ്ട‌മുള്ളത്ര എടുക്കാം; വാരിയെറിയാം.. പണം കളിപ്പാട്ടമായ നാളുകൾ.‌

ഡ്യൂക്കാട്ടിയിലെ കൗമാരം .. അതിനുമുണ്ട് ധാരാളിത്തത്തിന്റെ കഥ. അച്ഛൻ ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന ഡ്യൂക്കാട്ടി ബൈക്ക്; കോളേജിലേക്കുള്ള യാത്രകളെ രാജകീയമാക്കി.. അതിന്റെ പിൻസീറ്റിലതിഥിയായെത്തിയ ലിസാ; പിന്നെ വീടിന്റെ നായികയായി.

മരണക്കിടക്കയിൽ വച്ച് പിതാവു കയ്യിൽ വച്ചുതന്ന ബിസിനസ് സാമ്രാജ്യം കൊത്തിപ്പറക്കാൻ മാനേജർക്ക് അധികകാലം വേണ്ടിവന്നില്ല. സ്വന്തം ശ്രമഫലമായി പിടിച്ചുകയറിയതായിരുന്നു ആ ക്ലർക്കുദ്യോഗത്തിൽ, എന്നിട്ടും..

വിധിയാണ്.. മാന്ദ്യമല്ല!

അയാൾ കണ്ണു ചിമ്മി. മെല്ലിച്ച കൈവിരലുകൾ കാഞ്ചിയിലമർന്നു. ഒരു ബുള്ളറ്റ്, തലയോട്ടി തകർത്ത്, ഒർമ്മകളെ മരവിപ്പിച്ച് കടന്നുപോയി. മരണം മണത്തതുകൊണ്ടാവാം; മേൽക്കൂരയിൽ കൂടുകൂട്ടിയ മാടപ്പിറാവ് കുറുകിക്കൊണ്ട് പറന്നുപോയി.

എല്ലാം ആ കുറിപ്പിലൊതുങ്ങി; ലിസ്സായുടെ പ്രതീക്ഷകളും അവയുടെ കാവല്കാരും.. എല്ലാം! പട്ടിണിയും നശിച്ച പ്രതീക്ഷകളും മേശമേലെ ആ കടലാസിൽ നിറഞ്ഞിരുന്നു.. മൃതമായ ആ നാലു ശരീരങ്ങൾ ചോദ്യചിഹ്നമായി.

അപ്പോൾ നിലത്തുവീണുകിടന്ന നോട്ടുപുസ്തകത്തിലെ ഏ സ്ക്വയറിലേക്കു കടക്കുകയായിരുന്നു ഒലിച്ചിറങ്ങിയ രക്തം !

(ലെമ്മിംഗ് ;http://en.wikipedia.org/wiki/Lemming. ഒരു തരം റോഡെന്റ്; ക്ഷാമം അനുഭവപ്പെടുമ്പോള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു എന്നു പറയപ്പെടുന്നുസ്വന്തം തലയോട്ടിയോടു ചേര്ത്തു വച്ച പിസ്റ്റളിന്റെ കാഞ്ചിയില്‍ അയാളുടെ കൈവിരല്‍ സ്പറ്ശിച്ചിരുന്നു. അച്ചടക്കമില്ലാത്ത് അയാളുടെ തലമുടിയെ ഒന്നനക്കിക്കൊണ്ടു കടന്നുഇപോയ കാറ്റിന്‍ രക്തത്തിന്റെ ഗന്ധമായിരുന്നു. തണുത്തു മരവിച്ച കാല്പാദങ്ങള്ക്കിടയിലൂടെ ഒലിച്ചിറങ്ങിയ ചോര അയാള്ക്ക് അല്പം ആശ്വാസം പകറ്ന്നു, അതിനൊരല്പം ചൂടുണ്ടായിരുന്നു.
ഇന്നു രാവിലെ വരെ തനിക്കു ഭക്ഷണം വിളമ്പിത്തന്ന ലിസായുടെ ഞരമ്പിലൂടെ ഓടി നടന്നവയല്ലേ ഇവയിലോരോ കണങ്ങളും..?
അവള്ക്ക് പരിഭവമൊന്നുമില്ലായിരുന്നു. ഉച്ചയ്ക്കും വൈകീട്ടും തെമ്സിനെ തഴുകിവന്ന കാറ്റായിരുന്നു അമാശയതിന്‍ സാന്ത്വനമായെത്തിയത്. എന്നിട്ടും ആ പാത്രത്തിലെ അവസാനത്തെ ബ്രഡ്ഡു കഷണങ്ങളിലും ജാം പുരട്ടി പീറ്ററിന്റെയും ജോണിന്റെയും കുഞ്ഞുകരങ്ങളിലേല്പിക്കുമ്പോഴും അവള്‍ വിധിയെ പഴിച്ചില്ല. പാവം, താനെന്നെ നരകത്തെയാണല്ലോ അവള്ക്കീ ഭൂമിയിലനുഭവിക്കേണ്ടി വന്നത്..
പീറ്ററും ജോണും; അവരുടേ പ്രതീക്ഷകളുടെ പാറാവുകാരായിരുന്നു അവര്. എരിപൊരികൊള്ളുന്ന വയറുമായി എ സ്ക്വയറിനോടും ബി സ്ക്വയറിനോടും മല്ലടിക്കുന്നതു കാണുമ്പോള്‍ കണ്തടങ്ങള്‍ നനഞ്ഞിട്ടുണ്ട്; പലപ്പോഴും..
അപ്പോള്‍ മനസ്സിലെത്തും തന്റെ കുട്ടിക്കാലം. പപായുടെ കാറില്‍ സ്ക്കൂള്‍ മുറ്റത്തെത്തിയന്നലുകള്‍… അദ്ദേഹത്തിന്റെ മടിയില്‍ കിനാവുകണ്ട നിമിഷങ്ങള്‍..പണപ്പെട്ടിയുമ്മയി മാനേജറ് വരുമ്പോള്‍ കൗതുകമായിരുന്നു; ഭംഗിയായടുക്കിയ പച്ചക്കടലാസുകെട്ടുകള്‍.. ഇഷ്ട്ടമുള്ളത്ര എടുക്കാം; വാരിയെറിയാം.. പണം കളിപ്പാട്ടമായ നാളുകള്‍..
ഡ്യൂക്കാട്ടിയിലെ കൗമാരം .. അതിനുമുണ്ട് ധാരാലിത്തത്തിന്റെ കഥ. അച്ഛന്‍ ഇറ്റലിയില്‍ നിന്ന് കൊണ്ടുവന്ന ഡ്യൂക്കട്ടി ബൈക്ക്; കോളേജിലേക്കുള്ള യാത്രകളെ രാജകീയമാക്കി.. അതിന്റെ പിന്സീറ്റിലതിഥിയായെത്തിയ ലിസാ; പിന്നെ വീടിന്റെ നായികയായി..
മരണാക്കിടക്കയില്‍ വച്ച് പിതാവു കയ്യില്‍ വച്ചുതന്ന ബിസിനസ് സാമ്രാജ്യം കൊത്തിപ്പറക്കാന്‍ മാനേജറ്ക്ക് അധികകാലം വേണ്ടിവന്നില്ല. സ്വന്തം ശ്രമഫലമായി പിടിച്ചുകയറിയതായിരുന്നു ആ ക്ളറ്ക്കുദ്യോഗത്തില്‍. എന്നിട്ടും..
വിധിയാണ്.. മാന്ദ്യമല്ല!

അയാള്‍ കണ്ണു ചിമ്മി. മെല്ലിച്ച കൈവിരലുകള്‍ കാഞ്ചിയിലമറ്ന്നു. ഒരു ബുള്ളറ്റ്; തലയോട്ടി തകര്ത്ത്; ഓറ്മ്മക്ളെ മരവിപ്പിച്ച് കടന്നുപോയി. മരണം മണത്തതുകൊണ്ടാവാം; മേല്കൂരയില്‍ കൂടുകൂട്ടിയ മാടപ്പിറാവ് കുറുകിക്കൊണ്ട് പറന്നുപോയി.

എല്ലാം ആ കുറിപ്പിലൊതുങ്ങി; ലിസ്സായുടെ പ്രതീക്ഷകളും അവയുടെ കാവല്കാരും.. എല്ലാം! പട്ടിണിയും നശിച്ചപ്രതീക്ഷകളും മേശമേലെ ആ കടലാസില്‍ നിറഞ്ഞിരുന്നു.. മ്ര്തമായ ആ നാലു ശരീരങ്ങള്‍ ചോദ്യചിഹ്നമായി.
അപ്പോള്‍ നിലത്തുവീണുകിടന്ന നോട്ടുപുസ്തകത്തിലെ ഏ സ്ക്വയറിലേക്കു കടക്കുകയായിരുന്നു രക്തം !

(ലെമ്മിംഗ് ;http://en.wikipedia.org/wiki/Lemming. ഒരു തരം റോഡെന്റ്; ക്ഷാമം അനുഭവപ്പെടുമ്പോള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു എന്നു പറയപ്പെടുന്നു

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: