മത്സ്യകന്യകമാർ മിത്തല്ലെന്നാണല്ലോ നിന്റെ മതം, ശരിയായിരിക്കാം.ഗ്രീക്ക് പുരാണത്തിൽ മത്സ്യകന്യകമാരോട് സാമ്യമുള്ള ഒരു കൂട്ടരുണ്ട് - സിറെനുകൾ.പാറക്കെട്ടുകളാൽ ചുറ്റപ്പെട്ട അന്റിമൂസ ദ്വീപിൽ അവർ താമസിക്കുന്നത്രെ. അവരുടെ മധുരമായ പാട്ടിൽ ആകൃഷ്ടരായി ദ്വീപിൽ നങ്കൂരമിടാൻ ശ്രമിക്കുന്ന നാവികർ കപ്പൽ പാറക്കെട്ടിലിടിച്ച് തകർന്ന് മരിക്കാറാണ് പതിവ്. ഇവിടെയൊരു നാവികൻ കപ്പൽ തകർന്നെങ്കിലും ഇനിയും മരിച്ചിട്ടില്ല. കക്ഷിക്ക് ദ്വീപ് നന്നായി ബോധിച്ചു എന്നതാണ് തമാശ. ഇടയ്ക്കിടെ പെയ്യുന്ന മഴ ആസ്വദിച്ച്, സുലഭമായ പഴങ്ങൾ കഴിച്ച്, പാറക്കെട്ടുകൾ വരുത്തിവെക്കുന്ന അപകടങ്ങൾ കുറയ്ക്കാൻ എന്താണ് വഴിയെന്നാലോചിച്ച്, …
Continue reading അന്റിമൂസയിൽ നിന്നുള്ള കത്ത്
Like this:
Like Loading...