ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ ബി.ബി.സി ചാനൽ കേൾക്കുമ്പോൾ, കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ റഷ്യ റ്റുഡേയും ഗാർഡിയനും വാഷിംഗ്ടൺ പോസ്റ്റുമടങ്ങുന്ന അന്താരാഷ്ട്ര മാധ്യമങ്ങൾ വാഴ്ത്തുമ്പോൾ, പറഞ്ഞറിയിക്കാനാവാത്ത അഭിമാനമുണ്ട്. അത് വ്യക്തിപരം കൂടിയാണ്. പീ ആർ എക്സെർസൈസെന്നൊക്കെ പ്രതിപക്ഷം പറയുമെങ്കിലും മിനിമം സാമാന്യബോധമുള്ളവർക്ക് ബോധ്യമാവും കേരളം നേടുന്ന ഈ അഭിനന്ദനങ്ങളൊന്നും വെറുതെയല്ലെന്ന്. 0.48 % ആണ് കേരളത്തിലെ മരണ നിരക്ക്. (2020 മെയ് 19ലെ കണക്ക്) തൊണ്ണൂറിലേറെ പ്രായമുള്ള, ഹൃദ്രോഗവും ഡയബെറ്റിസുമുള്ള അപ്പൂപ്പനെ വരെ നമ്മൾ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. …
