തിരുനെല്ലി യാത്ര

മറ്റൊരാൾ നിയന്ത്രിക്കുന്ന വാഹനത്തിൽ നിന്നും സ്വന്തം കൈപ്പിടിയിലൊതുങ്ങുന്ന രണ്ടു ചക്രങ്ങളിലേക്ക് യാത്ര മാറുമ്പോൾ നഷ്ടമാവുന്നത് കയറഴിച്ചുവിടാവുന്ന ചിന്തകളും പാതയോര ദൃശ്യങ്ങളുടെ ഒരു പങ്കുമാണ്. എന്നാൽ ജീവിതം ഒന്ന് റീബൂട്ട് ചെയ്യണം എന്ന് മനസു പറയുമ്പോൾ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് , ഒരു പക്ഷേ ഒരു ബൈക്ക് യാത്രയായിരിക്കണം. നമ്മെ തിരസ്കരിച്ച വഴിയെക്കാൾ നല്ല ലക്ഷ്യങ്ങളിലേക്ക് നമ്മെക്കൊണ്ടുപോവുന്ന വഴികളുണ്ടെന്നും, മത്സരിച്ചോടാനും അപകടകരമാം വിധം എതിരെ വരാനും വഴിയിൽ മറ്റു വാഹനങ്ങളുണ്ടെങ്കിലും ജീവിതം കൈപ്പിടിയിൽ തന്നെയുണ്ടെന്നും അത് നമ്മെയോർമ്മിപ്പിക്കും.

Advertisements

സമരവഴികളിൽ മഴനനഞ്ഞ്

"എം കെ കേള്വേട്ടാ ഏവി കുഞ്ഞമ്പ്വോ ഇക്കുറി ചെത്തൂലേ കൂത്താള്യെസ്റ്റേറ്റ്? " ആയിരത്തിത്തൊള്ളായിരത്തിനാല്പതുകളിൽ പേരാമ്പ്രയുടെ മലയോരപ്രദേശങ്ങളിൽ നടന്ന ഐതിഹാസികമായ കൂത്താളി സമരത്തെ പരിഹസിച്ചുകൊണ്ട് നാട്ടിലെ കോൺഗ്രസുകാർ സമരത്തിനു നേതൃത്വം കൊടൂത്ത അന്നത്തെ കർഷക സംഘം പ്രവർത്തകരോട് ചോദിച്ചതാണിത്. ഡൽഹൗസിയുടെ ദത്തപഹാരനിയമം വഴി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ അന്നത്തെ മദിരാശി സർക്കാർ ഏറ്റെടുത്ത ഭൂമി, മലബാർ കലക്ടറുടെ അധികാരത്തിൻ കീഴിലായിരുന്നു. പേരാമ്പ്രയിൽ സ്പെഷൽ തഹസിൽദാരെ നിയമിച്ച് കൂത്താളി എസ്റ്റേറ്റ് എന്ന പേരിലാണ് ഭൂമി പരിപാലിച്ചു പോന്നത്. മലയൊരപ്രദേശത്തെ സാധാരണജനങ്ങളുടെ …