ജാതിരാഷ്ട്രീയ കാലത്തെ പ്രണയം

ഇളവരസന്റെ മുഖം മറക്കാന്‍ കഴിയുന്നില്ല. ജാതി വ്യവസ്ഥയുടെ അവസാനത്തെ രക്തസാക്ഷിയായിരുന്നു അയാള്‍, അയാളുടെ പ്രണയവും.ജാതിയും രാഷ്ട്രീയവും – ഇന്ത്യന്‍ ജനാധിപത്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു കൂട്ടുകെട്ട്– ഒരു പ്രണയത്തെ തൂക്കിക്കൊല്ലുകയായിരുന്നു തമിഴ്ന്നാട്ടിലെ ധര്‍മ്മപുരിയില്‍. ഒരേ നഗരത്തിലെ രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച രണ്ടുപേര്‍ – ഇളവരസനും ദിവ്യയും , അടുത്തടുത്ത ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍. രണ്ടുപേരും ജോലിനേടിയപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പക്ഷേ അവര്‍ക്ക് പോരാടേണ്ടി വന്നത് അവരുടെ കുടുംബങ്ങളോടു മാത്രമായിരുന്നില്ല. ജാതിവ്യവസ്ഥയോടൂം ഒരു രാഷ്ട്രീയ പാര്‍ട്ടിയൊടുമായിരുന്നു. ദിവ്യയ്ക്ക് … Continue reading ജാതിരാഷ്ട്രീയ കാലത്തെ പ്രണയം