ആദ്യ പിരീഡ് ദിനേശൻ മാഷ് ക്ലാസിൽ വന്നു. ശക്തമായ സംവാദം നടന്നു. അന്നത്തെ സംവാദം എങ്ങനെയാണ് അവസാനിച്ചത് എന്നോർമ്മയില്ല. പക്ഷേ അതിനിടയിൽ ദിനേശൻ മാഷ് പറഞ്ഞ ഒരു കാര്യം ഞാനൊരിക്കലും മറക്കില്ല.

ആദ്യ പിരീഡ് ദിനേശൻ മാഷ് ക്ലാസിൽ വന്നു. ശക്തമായ സംവാദം നടന്നു. അന്നത്തെ സംവാദം എങ്ങനെയാണ് അവസാനിച്ചത് എന്നോർമ്മയില്ല. പക്ഷേ അതിനിടയിൽ ദിനേശൻ മാഷ് പറഞ്ഞ ഒരു കാര്യം ഞാനൊരിക്കലും മറക്കില്ല.
ഒരിടവപ്പാതിയുടെ മഴച്ചോർച്ചയിൽ പരിചിതമായ ഇടവഴിയിലൂടെ വഴുതിവീഴലിനെ ഭയക്കാതെ ഓടിച്ചെന്നിരുന്നത് നാട്ടുമാവിൻ ചുവട്ടിലേക്കാണ്. അവിടെ, വേനൽ ബാക്കിവെച്ച എണ്ണം പറഞ്ഞ മാമ്പഴങ്ങൾ - പഴുത്തതും പഴുക്കാത്തതും - വീണുകാണും. അതിലെ ചെളി ട്രൗസറിൽ തുടച്ച് കടിച്ചീമ്പി പുളിപ്പ് നുണഞ്ഞ് തിരിച്ചു നടക്കവേ തലേന്ന് വെച്ചുകുത്തി വിരൽ മുറിഞ്ഞ വെള്ളാരങ്കല്ലിനെ ശ്രദ്ധിക്കാതിരുന്നുകാണില്ല.
"എം കെ കേള്വേട്ടാ ഏവി കുഞ്ഞമ്പ്വോ ഇക്കുറി ചെത്തൂലേ കൂത്താള്യെസ്റ്റേറ്റ്? " ആയിരത്തിത്തൊള്ളായിരത്തിനാല്പതുകളിൽ പേരാമ്പ്രയുടെ മലയോരപ്രദേശങ്ങളിൽ നടന്ന ഐതിഹാസികമായ കൂത്താളി സമരത്തെ പരിഹസിച്ചുകൊണ്ട് നാട്ടിലെ കോൺഗ്രസുകാർ സമരത്തിനു നേതൃത്വം കൊടൂത്ത അന്നത്തെ കർഷക സംഘം പ്രവർത്തകരോട് ചോദിച്ചതാണിത്. ഡൽഹൗസിയുടെ ദത്തപഹാരനിയമം വഴി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായ അന്നത്തെ മദിരാശി സർക്കാർ ഏറ്റെടുത്ത ഭൂമി, മലബാർ കലക്ടറുടെ അധികാരത്തിൻ കീഴിലായിരുന്നു. പേരാമ്പ്രയിൽ സ്പെഷൽ തഹസിൽദാരെ നിയമിച്ച് കൂത്താളി എസ്റ്റേറ്റ് എന്ന പേരിലാണ് ഭൂമി പരിപാലിച്ചു പോന്നത്. മലയൊരപ്രദേശത്തെ സാധാരണജനങ്ങളുടെ …