"ഇതുപോലെ ദൂരയാത്രകളില്‍ ഒരനുഗ്രഹമാണ്, കൂട്ടിനൊരാള്.. അതും മലയാളി, ഇതു ഭാഗ്യം തന്നെ.. നാട്ടില്‍ വിശേഷിച്ചെന്തേലും ...?" "നാട്ടില്‍..ഇക്കുറി ഒരുപാടുണ്ട് ചെയ്തു തീര്‍ക്കാന്‍. ഒരു വീടു വില്‍ക്കാനുണ്ട്. പഴയതാണ്. പഴയ തറവാടുവീട്. പ്രേതങ്ങളും പല്ലിയും പാമ്പും വാഴുന്നിടം...” . “എന്റെ ലക്ഷ്യത്തിലുമുണ്ട് പലതും.. പക്ഷെ ലക്ഷ്യങ്ങളെക്കാള്‍ എനിക്കെന്നുമിഷ്ടം യാത്രകളെയാണ്. ശരിക്കും അവ തന്നെയാണ് ആസ്വദിക്കപ്പെടേണ്ടതും, അlല്ലേ?" "യാത്രകളെ ഞാന്‍ വെറുത്തിരുന്നു...പക്ഷെ ഇപ്പൊളിഷ്ടമേറുന്നു. ചില യാത്രകള്‍ ജീവിതം തന്നെ മാറ്റാറുണ്ട്, ഒരു പക്ഷേ ഈ യാത്രയ്ക്കും വീടു വില്പനയ്കും കാരണം …
