ഭൻവരി ദേവിയെക്കുറിച്ചും ന്യൂസ് 18 കേരളത്തെക്കുറിച്ചും

ഭൻവരി ദേവി ഓർമിക്കപ്പെടേണ്ട ഒരു സ്ത്രീത്വമാണ്. രാജസ്ഥാൻ തലസ്ഥാന നഗരമായ ജയ്പൂരിനടുത്ത ഭഠേരി ഗ്രാമത്തിലെ ഒരു സാധാരണ സ്ത്രീ. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞു. പിന്നീടാണ് രാജസ്ഥാൻ ഗവണ്മെന്റിന്റെ സ്ത്രീ വികസന പരിപാടിയിൽ ‘സാഥിൻ’ ആയി ജോലിയിൽ പ്രവേശിക്കുന്നത്. വിവിധ ജനകീയ പ്രശ്നങ്ങളിൽ അവരിടപെട്ടപ്പോൾ പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന നാട്ടുകാർ പക്ഷെ, അവർ  ശൈശവ വിവാഹത്തിനെതിരെ നിലയുയർപ്പിച്ചപ്പോൾ എതിർപക്ഷത്തായി. നാട്ടുകാരിൽ ഭൂരിപക്ഷവും ജാതി ശ്രേണിയിൽ ഭൻവരിയുടെ കുംഹറിനേക്കാൾ ഉയർന്ന ഗുർജർ വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ... Continue Reading →

Advertisements

ഗവർണർ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സമ്മൺ ചെയ്തതിനെക്കുറിച്ച്.

തികച്ചും അസ്വാഭാവികമായ നടപടി തന്നെയായിരുന്നു. സ്വാഭാവികമായി മന്ത്രിസഭയുടെ 'aid and advice' അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. summoning എന്നത് ഒരു ആജ്ഞയാണ്, കോടതിയുടെ ഭാഷയാണ്. ഭാരതത്തിന്റെ പരമോന്നത നീതിപീഠം വരെയെത്തിയ ആ ജീവിതത്തിലെ ഭാഷാശീലം വരുത്തിയ പിഴവായിരുന്നില്ല ആ ട്വീറ്റിലേത് എങ്കിൽ അത് ഭരണഘടനാ വിരുദ്ധവുമാണ്. മാത്രവുമല്ല, KJ Jacob അഭിപ്രായപ്പെട്ടപോലെ ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റിലെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് തീരുമാനിക്കുന്നതും നിയമപരമായി ശരിയല്ല. ഒരു ക്രിമിനൽ നടപടിയിൽ പോലീസ് തയ്യാറാക്കുന്ന ഏറ്റവും പ്രാഥമികമായ രേഖയാണ്... Continue Reading →

Create a website or blog at WordPress.com

Up ↑

%d bloggers like this: