Untethering self

“Out beyond ideas of wrongdoing an― Rumid rightdoing there is a field. I'll meet you there. When the soul lies down in that grass the world is too full to talk about.”

:)

എന്തൊക്കെയാ അറിയേണ്ടത് ഇക്കമ്പ്യൂട്ടറിന്.! ഒരുപാടൊന്നുമവള്‍ക്കുമറിയില്ലായിരുന്നു അവളെപറ്റി.എന്നിട്ടുമത് വിടാതെ ചോദിച്ചുകൊണ്ടേയിരുന്നു. ഇഷ്ടമുള്ള സംഗീതം, സിനിമ ,പുസ്തകം! രണ്ടു വരിയില്‍ കൂടുതലോര്‍മ്മയുള്ള പാട്ടൊന്നും മന്സിലുണ്ടായിരുന്നുല്ല. പാഠപുസ്തകങ്ങളില്‍കവിഞ്ഞൊന്നും വായിച്ചതായുമോര്‍ത്തില്ല. കേട്ടറിഞ്ഞ പേരുകള്‍ അവളവിടെ കുത്തിക്കയറ്റി. താത്പര്യമുണ്ടായിട്ടൊന്നുമായിരുന്നില്ല. ഒരു ഫേസ് ബുക്ക് അക്കൗണ്ടില്ലാതെ ജീവിക്കാനാവില്ലെന്നായിരിക്കുന്നു. പുതിയ പരിഷ്കാരമാണോഫീസിലെ; ജീവനക്കാരുടെ ബന്ധം ഊട്ടിയുറപ്പിക്കണമത്രേ....!‌ ബന്ധങ്ങളുടെ ബന്ധനങ്ങളെ ഭയന്നായിരുന്നു അന്നാട്ടില്‍ ചേക്കേറിയത് തന്നെ.അകലങ്ങളിലിരിക്കുമ്പോള്‍ അവയ്ക്കെന്നും സുഗന്ധമാണ്. അടുക്കുമ്പോള്‍ മാത്രം വമിക്കുന്ന ദുര്‍ഗന്ധം മടുത്തപ്പോഴായിരുന്നു നാടിനെ പിരിഞ്ഞത്. ഒടുക്കമൊരു ചോദ്യത്തില്‍ കണ്ണൂടക്കി. "ബയോ!” എന്തു പറയാനാണ് ...?ഓഫീസിനും …

Continue reading 🙂

ലെമ്മിംഗ്

സ്വന്തം തലയോട്ടിയോടു ചേർത്തു വെച്ച പിസ്റ്റളിന്റെ കാഞ്ചിയിൽ അയാളുടെ കൈവിരൽ സ്പർശിച്ചിരുന്നു. അച്ചടക്കമില്ലാത്ത തലമുടിയെ ഒന്നനക്കിക്കൊണ്ടു കടന്നുപോയ കാറ്റിന് രക്തത്തിന്റെ ഗന്ധമായിരുന്നു. തണുത്തു മരവിച്ച കാല്പാദങ്ങള്ക്കിടയിലൂടെ ഒലിച്ചിറങ്ങിയ ചോര അയാൾക്ക് അല്പം ആശ്വാസം പകർന്നു; അതിനൊരല്പം ചൂടുണ്ടായിരുന്നു. ഇന്നു രാവിലെ വരെ തനിക്കു ഭക്ഷണം വിളമ്പിത്തന്ന ലിസായുടെ ഞരമ്പുകളിലൂടെ ഓടി നടന്നവയല്ലേ ഇവയിലോരോ കണങ്ങളും..? അവൾക്ക് പരിഭവമൊന്നുമില്ലായിരുന്നു. ഉച്ചയ്ക്കും വൈകീട്ടും തെംസിനെ തഴുകിവന്ന കാറ്റായിരുന്നു അമാശയതിന് സാന്ത്വനമായെത്തിയത്, എന്നിട്ടും ആ പാത്രത്തിലെ അവസാനത്തെ ബ്രഡ്ഡു കഷണങ്ങളിലും ജാം …

Continue reading ലെമ്മിംഗ്

നിന്നോടു തന്നെയാ…!

എന്റെ പ്രണയത്തിനു വേണ്ടിയൊരുക്കിയ ബലിച്ചോറ് ഇന്നലെയാണു ഞാന്‍ ചവുട്ടിത്തെറിപ്പിച്ചത്. കൊന്നു കുഴിച്ചുമൂടുന്തോറും അതുണര്‍ന്നെണീക്കുന്നു. രാത്രികളില്‍ കുഴിമാടത്തില്‍ നിന്നും പുറത്തുവന്ന് ഉറക്കം കെടുത്തുന്നു. ഏകാന്തതയോടുള്ള എന്റെ കൂട്ടുകെട്ടിനെ കൂട്ടുപിടിച്ച് നിശബ്ദതയുടെ താളവുമായി ചിന്തകളിലേക്ക് പറന്നുവരുന്നു. കൗമാരപ്രണയം..., അതു പൂമ്പാറ്റയെപ്പോലത്രെ! ഏറ്റവും മനോഹരം, നിഷ്കളങ്കം. ജീവിതം പക്ഷേ‌, കുറഞ്ഞ നാളുകളത്രെ. ഇല്ല, തര്‍ക്കങ്ങള്‍ക്കില്ല.എങ്കിലും വര്‍ണാഭമായ വസന്തങ്ങളിലേക്ക് എന്നെയും കൊണ്ട് പറന്ന നിന്നോടെനിക്കാദരവാണ്. ചിലപ്പൊളിഷ്ടവും ചിലപ്പോള്‍ നിരാശയും തോന്നുന്നു, നിനക്കുമുന്നിലെന്നും നൂലുപോലുലഞ്ഞ എന്റെ നട്ടെല്ലിനെക്കുറിച്ചോര്‍ക്കുമ്പോള്‍. നോട്ടങ്ങള്‍ക്കുമുന്നില്‍ തോറ്റു തൊപ്പിയിട്ട നിമിഷങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍, പറയാതെ …

Continue reading നിന്നോടു തന്നെയാ…!