ലെമ്മിംഗ്

സ്വന്തം തലയോട്ടിയോടു ചേർത്തു വെച്ച പിസ്റ്റളിന്റെ കാഞ്ചിയിൽ അയാളുടെ കൈവിരൽ സ്പർശിച്ചിരുന്നു. അച്ചടക്കമില്ലാത്ത തലമുടിയെ ഒന്നനക്കിക്കൊണ്ടു കടന്നുപോയ കാറ്റിന് രക്തത്തിന്റെ ഗന്ധമായിരുന്നു. തണുത്തു മരവിച്ച കാല്പാദങ്ങള്ക്കിടയിലൂടെ ഒലിച്ചിറങ്ങിയ ചോര അയാൾക്ക് അല്പം ആശ്വാസം പകർന്നു; അതിനൊരല്പം ചൂടുണ്ടായിരുന്നു.
ഇന്നു രാവിലെ വരെ തനിക്കു ഭക്ഷണം വിളമ്പിത്തന്ന ലിസായുടെ ഞരമ്പുകളിലൂടെ ഓടി നടന്നവയല്ലേ ഇവയിലോരോ കണങ്ങളും..?
അവൾക്ക് പരിഭവമൊന്നുമില്ലായിരുന്നു. ഉച്ചയ്ക്കും വൈകീട്ടും തെംസിനെ തഴുകിവന്ന കാറ്റായിരുന്നു അമാശയതിന് സാന്ത്വനമായെത്തിയത്. എന്നിട്ടും ആ പാത്രത്തിലെ അവസാനത്തെ ബ്രഡ്ഡു കഷണങ്ങളിലും ജാം പുരട്ടി പീറ്ററിന്റെയും ജോണിന്റെയും കുഞ്ഞുകരങ്ങളിലേല്പിക്കുമ്പോഴും അവൾ വിധിയെ പഴിച്ചില്ല. പാവം, താനെന്നെ നരകത്തെയാണല്ലോ അവൾക്കീ ഭൂമിയിലനുഭവിക്കേണ്ടി വന്നത്..
പീറ്ററും ജോണും അവരുടേ പ്രതീക്ഷകളുടെ പാറാവുകാരായിരുന്നു. അവർ എരിപൊരികൊള്ളുന്ന വയറുമായി എ സ്ക്വയറിനോടും ബി സ്ക്വയറിനോടും മല്ലടിക്കുന്നതു കാണുമ്പോൾ പലപോഴും കൺടങ്ങൾ നനഞ്ഞിട്ടുണ്ട്.
അപ്പോൾ മനസ്സിലെത്തും തന്റെ കുട്ടിക്കാലം. പപായുടെ കാറിൽ സ്ക്കൂൾ മുറ്റത്തെത്തിയ നാളുകൾ… അദ്ദേഹത്തിന്റെ മടിയിൽ കിനാവുകണ്ട നിമിഷങ്ങൾ.. പണപ്പെട്ടിയുമായി മാനേജർ വരുമ്പോള്‍ കൗതുകമായിരുന്നു; ഭംഗിയായടുക്കിയ പച്ചക്കടലാസുകെട്ടുകൾ.. ഇഷ്ട‌മുള്ളത്ര എടുക്കാം; വാരിയെറിയാം.. പണം കളിപ്പാട്ടമായ നാളുകൾ.‌
ഡ്യൂക്കാട്ടിയിലെ കൗമാരം .. അതിനുമുണ്ട് ധാരാളിത്തത്തിന്റെ കഥ. അച്ഛൻ ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന ഡ്യൂക്കാട്ടി ബൈക്ക്; കോളേജിലേക്കുള്ള യാത്രകളെ രാജകീയമാക്കി.. അതിന്റെ പിൻസീറ്റിലതിഥിയായെത്തിയ ലിസാ; പിന്നെ വീടിന്റെ നായികയായി.
മരണക്കിടക്കയിൽ വച്ച് പിതാവു കയ്യിൽ വച്ചുതന്ന ബിസിനസ് സാമ്രാജ്യം കൊത്തിപ്പറക്കാൻ മാനേജർക്ക് അധികകാലം വേണ്ടിവന്നില്ല. സ്വന്തം ശ്രമഫലമായി പിടിച്ചുകയറിയതായിരുന്നു ആ ക്ലർക്കുദ്യോഗത്തിൽ, എന്നിട്ടും..
വിധിയാണ്.. മാന്ദ്യമല്ല!
അയാൾ കണ്ണു ചിമ്മി. മെല്ലിച്ച കൈവിരലുകൾ കാഞ്ചിയിലമർന്നു. ഒരു ബുള്ളറ്റ്, തലയോട്ടി തകർത്ത്, ഒർമ്മകളെ മരവിപ്പിച്ച് കടന്നുപോയി. മരണം മണത്തതുകൊണ്ടാവാം; മേൽക്കൂരയിൽ കൂടുകൂട്ടിയ മാടപ്പിറാവ് കുറുകിക്കൊണ്ട് പറന്നുപോയി.
എല്ലാം ആ കുറിപ്പിലൊതുങ്ങി; ലിസ്സായുടെ പ്രതീക്ഷകളും അവയുടെ കാവല്കാരും.. എല്ലാം! പട്ടിണിയും നശിച്ച പ്രതീക്ഷകളും മേശമേലെ ആ കടലാസിൽ നിറഞ്ഞിരുന്നു.. മൃതമായ ആ നാലു ശരീരങ്ങൾ ചോദ്യചിഹ്നമായി.
അപ്പോൾ നിലത്തുവീണുകിടന്ന നോട്ടുപുസ്തകത്തിലെ ഏ സ്ക്വയറിലേക്കു കടക്കുകയായിരുന്നു ഒലിച്ചിറങ്ങിയ രക്തം !
(ലെമ്മിംഗ് ;http://en.wikipedia.org/wiki/Lemming. ഒരു തരം റോഡെന്റ്; ക്ഷാമം അനുഭവപ്പെടുമ്പോള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു എന്നു പറയപ്പെടുന്നു.)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s