മറ്റൊരാൾ നിയന്ത്രിക്കുന്ന വാഹനത്തിൽ നിന്നും സ്വന്തം കൈപ്പിടിയിലൊതുങ്ങുന്ന രണ്ടു ചക്രങ്ങളിലേക്ക് യാത്ര മാറുമ്പോൾ നഷ്ടമാവുന്നത് കയറഴിച്ചുവിടാവുന്ന ചിന്തകളും പാതയോര ദൃശ്യങ്ങളുടെ ഒരു പങ്കുമാണ്.
എന്നാൽ ജീവിതം ഒന്ന് റീബൂട്ട് ചെയ്യണം എന്ന് മനസു പറയുമ്പോൾ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് , ഒരു പക്ഷേ ഒരു ബൈക്ക് യാത്രയായിരിക്കണം. നമ്മെ തിരസ്കരിച്ച വഴിയെക്കാൾ നല്ല ലക്ഷ്യങ്ങളിലേക്ക് നമ്മെക്കൊണ്ടുപോവുന്ന വഴികളുണ്ടെന്നും, മത്സരിച്ചോടാനും അപകടകരമാം വിധം എതിരെ വരാനും വഴിയിൽ മറ്റു വാഹനങ്ങളുണ്ടെങ്കിലും ജീവിതം കൈപ്പിടിയിൽ തന്നെയുണ്ടെന്നും അത് നമ്മെയോർമ്മിപ്പിക്കും.
ഇടയ്കൊന്നു നിർത്തി ഒരു കാപ്പി കുടിയ്ക്കാനും നല്ല കാഴ്ച്ചകൾക്കുമുന്നിൽ കുറച്ചുനേരം നിർത്താനും നമുക്ക് സ്വാതന്ത്ര്യമുണ്ടെന്നും മെല്ലെയായാലും ലക്ഷ്യമെത്താമെന്നും നമ്മെ പഠിപ്പിക്കും.
ബൈക്ക് വാങ്ങിയ ശേഷം പോയ ആദ്യത്തെ ദീർഘയാത്ര. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിന്നും തിരുനെല്ലി ക്ഷേത്രത്തിലേക്ക്.
താമരശേരി ചുരം




തിരുനെല്ലി
An adorable description.. Solo travels are energy carriers in fact
LikeLike