Malayalam

  • എന്നെ വക്കീലാക്കിയ മാഷ്.

    ആദ്യ പിരീഡ് ദിനേശൻ മാഷ് ക്ലാസിൽ വന്നു. ശക്തമായ സംവാദം നടന്നു. അന്നത്തെ സംവാദം എങ്ങനെയാണ് അവസാനിച്ചത് എന്നോർമ്മയില്ല. പക്ഷേ അതിനിടയിൽ ദിനേശൻ മാഷ് പറഞ്ഞ ഒരു കാര്യം ഞാനൊരിക്കലും മറക്കില്ല.

  • വളർന്ന് വഷളായവർ

    Spoiled brat എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷിൽ, വളർത്തി വഷളാക്കപ്പെട്ട കുട്ടികളെ വിശേഷിപ്പിക്കാൻ. നാഴികയ്ക്ക് നാല്പതു വട്ടം അത് കേട്ട് വളർന്നവരാവും ശരാശരി മിഡിൽക്ലാസ് മില്ലേനിയൽസ്. പക്ഷേ മാടമ്പിള്ളിയിലെ യഥാർത്ഥ മനോരോഗി അവരല്ല – അത് അവരുടെ മാതാപിതാക്കളാണ് – മിക്കപ്പോഴും പിതാക്കന്മാരാണ്. സംശയമുണ്ടെങ്കിൽ അവരെ ഒന്നെതിർത്തുനോക്കിയാൽ മതി. തെറ്റാണെന്ന് നൂറുശതമാനം ഉറപ്പുള്ള അവരുടെ ചില വിശ്വാസങ്ങളെ/തീരുമാനങ്ങളെ ഒന്ന് ചോദ്യം ചെയ്താൽ മതി – ഗംഗയിലെ നാഗവല്ലി പുറത്തുചാടുന്നത് കാണാം. പക്ഷേ അവരെ സമൂഹം വളർത്തി വഷളാക്കിയിരിക്കൂകയാണ്. അവരെ…

  • വെളിവിന്റെ തെളിവ്

    ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ ബി.ബി.സി ചാനൽ കേൾക്കുമ്പോൾ, കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ റഷ്യ റ്റുഡേയും ഗാർഡിയനും വാഷിംഗ്ടൺ പോസ്റ്റുമടങ്ങുന്ന അന്താരാഷ്ട്ര മാധ്യമങ്ങൾ വാഴ്ത്തുമ്പോൾ, പറഞ്ഞറിയിക്കാനാവാത്ത അഭിമാനമുണ്ട്. അത് വ്യക്തിപരം കൂടിയാണ്. പീ ആർ എക്സെർസൈസെന്നൊക്കെ പ്രതിപക്ഷം പറയുമെങ്കിലും മിനിമം സാമാന്യബോധമുള്ളവർക്ക് ബോധ്യമാവും കേരളം നേടുന്ന ഈ അഭിനന്ദനങ്ങളൊന്നും വെറുതെയല്ലെന്ന്. 0.48 % ആണ് കേരളത്തിലെ മരണ നിരക്ക്. (2020 മെയ് 19ലെ കണക്ക്) തൊണ്ണൂറിലേറെ പ്രായമുള്ള, ഹൃദ്രോഗവും ഡയബെറ്റിസുമുള്ള അപ്പൂപ്പനെ വരെ നമ്മൾ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.…

  • അന്റിമൂസയിൽ നിന്നുള്ള കത്ത്

    മത്സ്യകന്യകമാർ മിത്തല്ലെന്നാണല്ലോ നിന്റെ മതം,  ശരിയായിരിക്കാം.ഗ്രീക്ക് പുരാണത്തിൽ മത്സ്യകന്യകമാരോട് സാമ്യമുള്ള ഒരു കൂട്ടരുണ്ട് – സിറെനുകൾ.പാറക്കെട്ടുകളാൽ ചുറ്റപ്പെട്ട അന്റിമൂസ ദ്വീപിൽ അവർ താമസിക്കുന്നത്രെ. അവരുടെ മധുരമായ പാട്ടിൽ ആകൃഷ്ടരായി ദ്വീപിൽ നങ്കൂരമിടാൻ ശ്രമിക്കുന്ന നാവികർ കപ്പൽ പാറക്കെട്ടിലിടിച്ച് തകർന്ന് മരിക്കാറാണ് പതിവ്. ഇവിടെയൊരു നാവികൻ കപ്പൽ തകർന്നെങ്കിലും ഇനിയും മരിച്ചിട്ടില്ല. കക്ഷിക്ക് ദ്വീപ് നന്നായി ബോധിച്ചു എന്നതാണ് തമാശ. ഇടയ്ക്കിടെ പെയ്യുന്ന മഴ ആസ്വദിച്ച്, സുലഭമായ പഴങ്ങൾ കഴിച്ച്, പാറക്കെട്ടുകൾ വരുത്തിവെക്കുന്ന അപകടങ്ങൾ കുറയ്ക്കാൻ എന്താണ് വഴിയെന്നാലോചിച്ച്,  …

  • ഉസ്ക്കൂളോർമ

    ഒരിടവപ്പാതിയുടെ മഴച്ചോർച്ചയിൽ പരിചിതമായ ഇടവഴിയിലൂടെ വഴുതിവീഴലിനെ ഭയക്കാതെ ഓടിച്ചെന്നിരുന്നത് നാട്ടുമാവിൻ ചുവട്ടിലേക്കാണ്. അവിടെ, വേനൽ ബാക്കിവെച്ച എണ്ണം പറഞ്ഞ മാമ്പഴങ്ങൾ – പഴുത്തതും പഴുക്കാത്തതും – വീണുകാണും. അതിലെ ചെളി ട്രൗസറിൽ തുടച്ച് കടിച്ചീമ്പി പുളിപ്പ് നുണഞ്ഞ് തിരിച്ചു നടക്കവേ തലേന്ന് വെച്ചുകുത്തി വിരൽ മുറിഞ്ഞ വെള്ളാരങ്കല്ലിനെ ശ്രദ്ധിക്കാതിരുന്നുകാണില്ല.‌

  • കുറ്റവും ശിക്ഷയും  സൗഹൃദവും പിന്നെ തേങ്ങയും

    ക്രൈമിനെ കുറിച്ച് അത്രയും ഗൗരവത്തോടെ അന്നോളം ആലോചിച്ചിരുന്നില്ല – മൂന്നാം സെമസ്റ്ററിൽ ക്രിമിനൽ ലോ ക്ലാസിലിരുന്നപ്പോൾ പോലും. ഒരു സുഹൃത്ത്‌ കുറ്റാരോപിതനായിരിക്കുന്നു; കുറ്റം ചെയ്തിരിക്കുന്നു എന്ന് തിരിച്ചറിയുന്നു. എന്തായിരിക്കണം അവനോടെടുക്കുന്ന നിലപാട്?

  • അന്ന് ചോദിക്കാന്‍ മറന്നത്

    കാടു പിടിച്ചു കിടന്ന ആ ഇടവഴി എന്നിലേക്കുള്ളതായിരുന്നു. അതിന്റെ വക്കിൽ ഒരിക്കലും പൂക്കില്ലെന്ന് ഞാൻ കരുതിയ ഗുൽമോഹർ ആദ്യമായി പൂത്തത് നിന്റെ കാലടികൾ അതിന്റെ നിഴലിൽ പതിഞ്ഞ നാളാണ്. പുസ്തകത്താളുകളിൽ പിറന്ന നിശബ്ദത നിന്റെ ചിരികളിലാണുടഞ്ഞത്. നിന്റെ കവിതകളുടെ അർത്ഥാന്തരങ്ങളിൽ എന്റെ മനസിന്റെ ദേശാടനം. വീണ്ടും വരുമെന്നുറപ്പു തന്ന് നീ തിരിച്ചു നടന്നപ്പോൾ നിന്റെ മുടിയിഴകളിൽ കാറ്റു പടരുന്നതും നോക്കി കാഴ്ച്ചയിൽ നിന്ന് നീ മായുവോളം ഞാൻ നിന്നിരുന്നു. വരണമൊരുനാളെനിക്ക്; ഒരു വസന്തകാലത്ത്, നിന്റെ ഇടവഴിയിലൂടെ. അവിടെയുമുണ്ടോ,…

  • ഭിക്ഷാടന മാഫിയ : ഉള്ളതും ഇല്ലാത്തതും ഉണ്ടാവേണ്ടതും.

    നമ്മുടെ വാട്സപ്പ് സംസ്കാരത്തിന്റെ ഏറ്റവും പുതിയ ഇര മലപ്പുറത്ത് മർദനത്തിനിരയായ വയോധികനായിരുന്നു. വാട്സപ്പിലെ പുതിയ ഹിറ്റ് ഐറ്റമായ തമിഴ്/ഉത്തരേന്ത്യൻ ഭിക്ഷാടന മാഫിയയുടെ പേരിൽ നിരവധി സന്ദേശങ്ങളാണ് അനുദിനം ഉല്പാദിപ്പിക്കപ്പെടുന്നത്. ഈ അടുത്ത കാലത്തൊന്നും അത്തരം ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി പോലീസ് അവകാശപ്പെടുന്നില്ല. പലപ്പോഴും ഒരു പരിധി കടന്ന് അന്യദേശക്കാരെ മുഴുവൻ പ്രതിപ്പട്ടികയിൽ നിർത്തുന്ന രീതിയിലാണ് സന്ദേശങ്ങൾ ഉണ്ടാവാറ്. ജിഷ വധം നടന്നപ്പോഴും സൗമ്യ വധം നടന്നപ്പോഴും അവയുണ്ടായിരുന്നു.

  • ഭൻവരി ദേവിയെക്കുറിച്ചും ന്യൂസ് 18 കേരളത്തെക്കുറിച്ചും

    ഭൻവരി ദേവി ഓർമിക്കപ്പെടേണ്ട ഒരു സ്ത്രീത്വമാണ്. രാജസ്ഥാൻ തലസ്ഥാന നഗരമായ ജയ്പൂരിനടുത്ത ഭഠേരി ഗ്രാമത്തിലെ ഒരു സാധാരണ സ്ത്രീ. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞു. പിന്നീടാണ് രാജസ്ഥാൻ ഗവണ്മെന്റിന്റെ സ്ത്രീ വികസന പരിപാടിയിൽ ‘സാഥിൻ’ ആയി ജോലിയിൽ പ്രവേശിക്കുന്നത്. വിവിധ ജനകീയ പ്രശ്നങ്ങളിൽ അവരിടപെട്ടപ്പോൾ പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന നാട്ടുകാർ പക്ഷെ, അവർ  ശൈശവ വിവാഹത്തിനെതിരെ നിലയുയർപ്പിച്ചപ്പോൾ എതിർപക്ഷത്തായി. നാട്ടുകാരിൽ ഭൂരിപക്ഷവും ജാതി ശ്രേണിയിൽ ഭൻവരിയുടെ കുംഹറിനേക്കാൾ ഉയർന്ന ഗുർജർ വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ…

  • ഗവർണർ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സമ്മൺ ചെയ്തതിനെക്കുറിച്ച്.

    തികച്ചും അസ്വാഭാവികമായ നടപടി തന്നെയായിരുന്നു. സ്വാഭാവികമായി മന്ത്രിസഭയുടെ ‘aid and advice’ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. summoning എന്നത് ഒരു ആജ്ഞയാണ്, കോടതിയുടെ ഭാഷയാണ്. ഭാരതത്തിന്റെ പരമോന്നത നീതിപീഠം വരെയെത്തിയ ആ ജീവിതത്തിലെ ഭാഷാശീലം വരുത്തിയ പിഴവായിരുന്നില്ല ആ ട്വീറ്റിലേത് എങ്കിൽ അത് ഭരണഘടനാ വിരുദ്ധവുമാണ്. മാത്രവുമല്ല, KJ Jacob അഭിപ്രായപ്പെട്ടപോലെ ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റിലെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് തീരുമാനിക്കുന്നതും നിയമപരമായി ശരിയല്ല. ഒരു ക്രിമിനൽ നടപടിയിൽ പോലീസ് തയ്യാറാക്കുന്ന ഏറ്റവും പ്രാഥമികമായ രേഖയാണ്…